അതിർത്തിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച പട്ടാളക്കാരെ തടഞ്ഞു, ഇന്ത്യാ ചൈന സൈനിക സംഘർഷം തവാങ്ങിലും

ന്യൂഡൽഹി | അതിക്രമിച്ചു കയറാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്ന് അരുണാചലിലെ തവാങ്ങിലെ അതിർത്തിയിൽ ഇന്ത്യ ചൈന സൈനികർ തമ്മിൽ സംഘർഷം. ഒമ്പതിനുണ്ടായ സംഭവത്തിൽ ഇരു പക്ഷത്തെയും സൈനികർക്ക് പരുക്കേറ്റതായി കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘർഷത്തിൽ കലാശിച്ചത്. സംഘർഷമേഖലയിൽ നിന്ന് അൽപസമയത്തിനകം ഇരു കൂട്ടരും പിന്മാറിയെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു.

സംഭവത്തെത്തുടർന്ന് ഇരുഭാഗത്തെയും സേനാ കമാൻഡർമാർ അതിർത്തിയിൽ ചർച്ച നടത്തി. ചൈനീസ് കടന്നുകയറ്റത്തെത്തുടർന്ന് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരവേയാണ് അരുണാചൽ അതിർത്തിയിലും ചൈനയുടെ പ്രകോപനം.

India China Troops Clashed Near LAC In Arunachal

LEAVE A REPLY

Please enter your comment!
Please enter your name here