രാജ്യം നിലനില്‍ക്കാന്‍ ഫെറലിസം അനിവാര്യമെന്നു പിണറായി

തിരുവനന്തപുരം | 76-ാം സ്വാതന്ത്ര്യ ദിനത്തില്‍ കേരളത്തിലും വിപുലമായ പരിപാടികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലും ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരും ദേശീയ പതാക ഉയര്‍ത്തി. ഫെഡറലിസമാണ് രാജ്യത്തിന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാനഘടകമെന്നു മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സര്‍ക്കാരുകളായി മാറുന്ന തദ്ദേശ സ്ഥാപനങ്ങളുമാണ് ഫെഡറല്‍ സംവിധാനത്തിന്റെ കരുത്തുറ്റ അടിത്തറ. സാമ്പത്തിക രംഗത്തുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ പൂര്‍ണമായി പാലിക്കണം. വികസന ആവശ്യത്തിനു വേണ്ടത്ര സമ്പത്ത് ലഭിക്കുമ്പോള്‍ മാത്രമേ ഫെഡറലിസത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here