ഡല്‍ഹി: കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ച നടപടി മരവിപ്പിച്ചു. കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിബ്ബ തീരുമാനമെടുത്തത്.

കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡി.എ. 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്നു മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടന്നാണ് ധാരണ. കൂടാതെ, 2020 ജൂലൈ, 2021 ജനുവരി മാസങ്ങളില്‍ ഉണ്ടാകേണ്ട ഡി.എ. വര്‍ദ്ധന വേണ്ടെന്നു വച്ചിട്ടുണ്ട്. നിലവിലെ ക്ഷാമബത്താ നിരക്ക് തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here