മാധ്യമ സംരംഭകന്‍ രാഘവ് ബാലിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

0

ഡല്‍ഹി: ക്വിന്റ്, നെറ്റ്‌വര്‍ക്ക് 18 എന്നീ മാധ്യമങ്ങളുടെ സ്ഥാപകനും പ്രമുഖ മാധ്യമ സംരംഭകനുമായ രാഘവ് ബാലിന്റെ വീട്ടിലും റെയ്ഡ്. ക്വിന്റിന്റെ ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിവരം. രാഘവ് ബാലിന്റെ നോയിഡയിലെ വീട്ടിലും ഓഫീസിലുമാണ് പരിശോധന നടന്നത്.

അതേസമയം പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാനാണ് റെയ്ഡ് നടത്തുന്നതെന്ന് രാഘവ് ബാല്‍ പറഞ്ഞു. റെയ്ഡിനെ തുടര്‍ന്ന് രാഘവ് ബാല്‍ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പിന്തുണ തേടി. രാഘവ് ബാല്‍ ന്യൂസ് 18 ചാനല്‍ ശൃംഖലയുടെ ഉടമയായിരിക്കെയാണ് മണികണ്‍ട്രോള്‍, ബുക്ക്‌മൈഷോ, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ പോര്‍ട്ടലുകള്‍ ആരംഭിച്ചത്. പിന്നീടാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ന്യൂസ് 18 ചാനല്‍ ശൃംഖല ഒന്നാകെ വാങ്ങിയത്‌

LEAVE A REPLY

Please enter your comment!
Please enter your name here