ജയാ ടി.വിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

0

ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനല്‍ ജയാ ടി.വിയിലും ചാനലിന്റെ നടത്തിപ്പുകാരുടെ വീടുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. പത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ രാവിലെ ആറു മണിയോടെ ഏകാട്ടുതംഗലിലെ ഓഫീസില്‍ പരിശോധന തുടങ്ങി. വി.കെ. ശശികലയുടെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ ചാനല്‍ നിയന്ത്രിക്കുന്നത്. ശശികലയുടെ മരുമകന്‍ വിവേക് നാരായണാണ് കമ്പനിയുടെ ദൈനം ദിനകാര്യങ്ങള്‍ നോക്കുന്നത്. ഇദ്ദേഹത്തിന്റെ വസതിയിലും ശശികല കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസിലും പരിശോധന നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here