മാവോയിസ്റ്റ് കൊല, യു.എ.പി.എ… സര്‍ക്കാരിനെ ഇടതു മുന്നണി തിരുത്തി, ചുമത്തിയ യു.എ.പി.എ പിന്‍വലിക്കും

0
16

തിരുവനന്തപുരം: അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ പോലീസ വെടിവച്ചു, പിന്നാലെ രണ്ടു സി.പി.എമ്മുകാരുടെ മേല്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി… പോലീസിനെ തള്ളിയ സി.പി.ഐ നടപടി യു.എ.പി.എയുടെ കാര്യത്തില്‍ സി.പി.എമ്മും ഏറ്റെടുത്തതോടെ സര്‍ക്കാര്‍ വെട്ടിലായി.

മാവോയിസ്റ്റ് വെടിവയ്പ്പില്‍ പോലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രി് യു.എ.പി.എ ചുമത്തിയ നടപടി അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഡി.ജി.പിയോട് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചതിനു പിന്നാലെ യു.എ.പി.എ പിന്‍വലിക്കുമെന്ന സൂചനകളും പോലീസില്‍ നിന്ന് പുറത്തുവരുന്നുണ്ട്. യു.എ.പി.എയോട് യോജിപ്പില്ലെന്നും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ചുമത്തിയാലുടന്‍ അതു നിലവില്‍ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നു കൂടിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പോലീസ് നടപടി തള്ളുകയും തിരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു നിരപരാധിക്കും നേരെ യു.എ.പി.എ ചുമത്താത്ത സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് സി.പി.എമ്മിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. സി.പി.എമ്മിനുള്ളില്‍ അമര്‍ഷം പുകയുകയാണ്. സി.പി.ഐയും ജനതാദളും അടക്കമുള്ള പാര്‍ട്ടികള്‍ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

യു.എ.പി.എ ചുമത്തിയത് അന്വേഷിക്കാന്‍ നിയോഗിച്ച ഐ.ജിയും പിന്‍വലിക്കില്ലെന്ന് പറഞ്ഞതോടെ പുന:പരിശോധിക്കാന്‍ എ.ഡി.ജി.പിയെ ഏല്‍പ്പിച്ചിരിക്കുകയാണ് ഡി.ജി.പി. മാവോയിസ്റ്റ് പോസ്റ്ററുകള്‍ക്കപ്പുറം അറസ്റ്റിലായ രണ്ടു പേരുടെയും ബന്ധം തെളിയിക്കാനുള്ള ഉത്തരവാദിത്വം കേസ് അന്വേഷിച്ച സംഘം എത്തപ്പെട്ടിട്ടുള്ളത്. ഭരണ മുന്നണിയുടെയും സര്‍ക്കാരിന്റെയും നയം യു.എ.പി.എ ചുമത്തുന്നതിനു തന്നെ എതിരായതിനാല്‍ പോലീസിന് മുന്നോട്ടു പോകാന്‍ സാധിക്കില്ല.

മാവോയിസ്റ്റ് പ്രസ്ഥാനവുമായി അറസ്റ്റിലായ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്കും അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അട്ടപ്പാടി സി.പി.ഐ മാവോയിസ്റ്റ് പശ്ചിതഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുരേഖയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. നഗരത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയിരുന്നവരാണ് പിടിയിലായതെന്നും പോലീസ് പറയുന്നു. ഓടി രക്ഷപെട്ടയാള്‍ കോഴിക്കോട് സ്വദേശിയാണെന്ന് പോലീസ് പറയുമ്പോഴും കൈവശമുള്ള തെളിവുകള്‍ പുറത്തുവിടാന്‍ പോലീസ് തയാറായിട്ടല്ല. പോലീസ് കമ്മിഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

അതിനിടെയാണ്, മുഖ്യമന്ത്രി പിണറായി വിജയനും കോഴിക്കോട് ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷനുകള്‍ക്കും മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കോടഞ്ചേരി, താമര്േശ്ശരി, കൂരാച്ചുണ്ട്, പെരുവണ്ണാമൂവി, തൊട്ടില്‍പ്പാലം സ്‌റ്റേഷനുകള്‍ക്കാണ് ഭീഷണി. മുഖ്യമന്ത്രിയുടെയും സ്‌റ്റേഷനുകളുടെയും സുരക്ഷ കര്‍ശനമാക്കി.

പോലീസ് നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് വ്യക്തമാക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകന്‍ ആഷിഖ് അബു, നടി സജിത മഠത്തില്‍ തുടങ്ങിയവര്‍ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here