ഡല്‍ഹി: മധ്യ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതീതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്. വവിധ മേഖലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഗുലാബ് എന്നു പേരു നല്‍കിയിരിക്കുന്ന ചുഴലിക്കാറ്റ് പടിഞ്ഞാറ് നിശയില്‍ സഞ്ചരിച്ച് ഞായറാഴ്ച വൈകുന്നേരത്തോടെ ആന്ധ്രാ ഒഡീഷാ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷന കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കുക ഒഡീഷയിലെ ഗഞ്ജം ജില്ലയിലാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പയിന്റെ പശ്ചാത്തലത്തില്‍ എന്‍.ഡി.ആര്‍.എഫ് ടീമുകളെ രക്ഷാ പ്രവര്‍ത്തനത്തിനായി സജ്ജീകരിച്ചു നിര്‍ത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here