തിരുവനന്തപുരം: തിരുവനന്തപുരത്തെ പാറ്റൂര്‍ ഭൂമി ഇടപാടിനെതിരെ സിഎജി റിപ്പോര്‍ട്ട്. തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍. ഇരുപത്തിയൊന്നോളം വ്യവസ്ഥകള്‍ ലംഘിച്ചാണ് പാറ്റൂരിലെ വിവാദ ഫ്‌ളാറ്റ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചില്ലെന്നും സിഎജി വിമര്‍ശനം ഉന്നയിക്കുന്നു. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ വന്‍തോതില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ നടന്നു. സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അനര്‍ഹര്‍ കടന്നു കൂടി. പദ്ധതിയിലെ ശതമാനത്തോളം ഗുണഭോക്താക്കള്‍ അനര്‍ഹരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിന് പ്രവര്‍ത്തനാനുമതി നല്‍കിയത് ക്രമരഹിതമാണ്. വിഴിഞ്ഞത്ത് 1300 ഓളം അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിട്ടും തിരുവനന്തപുരം നഗരസഭ ഇടപെട്ടില്ല. തൃശൂര്‍ ജൂലിയന്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ചട്ടങ്ങള്‍ ലംഘിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന് ചുറ്റും അനധികൃത നിര്‍മാണങ്ങള്‍ നടന്നു. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രാജധാനി ഹോട്ടലിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. അനുമതിപത്രം വാങ്ങാതെയാണ് ഹോട്ടലിന്റെ നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കിംസ് ആശുപത്രിയിലെ നിര്‍മ്മാണത്തിനെതിരെയും പരാമര്‍ശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here