ഇടുക്കിയില്‍ ജലം 2401 ല്‍, ചെറുതോണിയുടെ രണ്ടു ഷട്ടറുകള്‍ കൂടി ഉയര്‍ത്തി

0

തൊടുപുഴ: ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. 2,4 ഷട്ടറുകളാണ് ഇന്ന് രാവിലെ ഏഴോടെ തുറന്നത്. ഇന്നലെ ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന മൂന്നാമത്തെ ഷട്ടര്‍ അടയ്ച്ചിട്ടില്ല.

120000 ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കു വിടുന്നത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശനമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം പുറത്തേക്ക് വിടുന്നത്. ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ മൂന്നാമത്തെ ഷട്ടര്‍ തുറന്നപ്പോള്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ വെള്ളമൊഴുകുന്ന പ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here