ഇടുക്കി ഡാം: 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍

0

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് മന്ത്രി എം.എം. മണി. തുലാവര്‍ഷത്തില്‍ വലിയ മഴ ലഭിച്ചാല്‍ ഡാം തുറക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും എടുത്തിട്ടുള്ള സാഹചര്യത്തല്‍ ജനങ്ങള്‍ക്ക് ഇതിനെക്കുറിച്ചൊരു ധാരണയുണ്ടാക്കാന്‍ ട്രയല്‍ റണ്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കലക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ മുന്നറിയിപ്പ് നല്‍കും. 2398 ലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. നിലവില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുള്ളതിനാല്‍ ഉടനെ തുറന്നുവിടേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here