ഇടുക്കി: എല്ലാ ഷട്ടറുകളും ഉയര്‍ത്തി, ബസ് സ്റ്റാന്‍ഡ് വീണ്ടും ആറായി, പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകുന്നു

0

തൊടുപുഴ: ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. ചെറുതോണിയുടെ നാലാമത്തെയും അഞ്ചാമത്തെയും ഷട്ടറുള്‍ കൂടി തുറന്നു. ജലനിരപ്പ് കുറയാതായതോടെയാണ് കൂടുതല്‍ വെള്ളം പുറത്തേക്കു വിടാന്‍ തീരുമാനമെടുത്തത്.

നേരത്തെ മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരുന്നത്. സെക്കന്‍ഡില്‍ മൂന്നു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കി വിട്ടിരുന്നത്. ഇതു കൂട്ടിക്കൊണ്ടാണ് നാലാമത്തെയും പിന്നാലെ അഞ്ചാമത്തെയും ഷട്ടര്‍ കൂടി തുറന്നത്. ഇതോടെ സെക്കന്‍ഡില്‍ ഏഴു ലക്ഷം ലിറ്റര്‍ വരെ വെള്ളം ഒഴുക്കി വിടും. നിലവില്‍ അഞ്ചു ലക്ഷത്തോളം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ ഒഴുക്കി വിടുന്നത്.

നാലാമത്തെ ഷട്ടര്‍ തുറന്നപ്പോള്‍ തന്നെ, പുഴ കൈയേറി നിര്‍മ്മിച്ച ചെറുതോണി ബസ് സ്റ്റാന്‍ഡ് അടക്കം വെള്ളത്തിലായിരുന്നു. ഇവിടുണ്ടായിരുന്ന ഭൂരിപക്ഷം മരങ്ങളും ഒഴുകിപ്പോയി. അഞ്ചാമത്തെ ഷട്ടര്‍കൂടി തുറന്നതോടെ വെള്ളത്തിന്റെ ഒഴുക്കു കൂടും.

LEAVE A REPLY

Please enter your comment!
Please enter your name here