ഇടമലയാര്‍ തുറന്നു, ഇടുക്കിയില്‍ ജലനിരപ്പ് 2398 പിന്നിട്ടു

0

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് തുറന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിക്കു മുകളിലേക്ക് ഉയര്‍ന്നു.

പുലര്‍ച്ചെ അഞ്ചിന് മൂന്നു ഷട്ടറുകള്‍ 80 സെന്റീ മീറ്റര്‍ വീതമാണ് ഇടമലയാറില്‍ ഉയര്‍ത്തിയത്. ഇന്നലെ ഉച്ചയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാല്‍ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 500 ഘന അടിയായി വര്‍ദ്ധിപ്പിക്കും. പെരിയാറില്‍ ജലനിരപ്പ് ഉയരുമെന്നാണ് ആശങ്ക. എന്നാല്‍, എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്നാണ് വൈദ്യൂതി ബോര്‍ഡിന്റെ തീരുമാനം. 2403 അടിയാണ് ഡാമിന്റെ സംഭരണശേഷി. 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്ണെന്ന നിലയില്‍ ചെറുതോണിയുടെ ഒരു ഷട്ടര്‍ തുറക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതു തല്‍ക്കാലത്തേക്കു മാറ്റി വച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here