ഫലത്തിലെ കൃത്യത കുറവ്: റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ 2 ദിവസം ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആര്‍

0
14

ഡല്‍ഹി: കോവിഡ് രോഗം കണ്ടെത്താനുള്ള പുതിയ റാപിഡ് ആന്റിബോഡി പരിശോധനാ കിറ്റുകള്‍ രണ്ടു ദിവസത്തേക്ക് ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. അഞ്ചു ലക്ഷത്തോളം റാപ്പിഡ് കിറ്റുകളാണ് വിതരണം ചെയ്തിട്ടുള്ളത്.

രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണു റാപ്പിഡ് ടെസ്റ്റ് കിറ്റിനെതിരെ പരാതി ഉന്നയിച്ചത്. മറ്റു രണ്ടു സംസ്ഥാനങ്ങളും ഫലത്തിലെ കൃത്യതയെക്കുറിച്ച് പരാതി ഉന്നയിച്ചതോടെയാണ് പരിശോധന നിര്‍ത്തി വയ്ക്കാന്‍ ഐ.സി.എം.ആര്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here