ഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി ഐ.സി.എം.ആര്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് മരുന്നു കമ്പനിയുമായി ഐ.സി.എം.ആര്‍. ധാരണയിലെത്തി. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള കഠിനശ്രമത്തിലാണ് തങ്ങളെന്ന് ഐ.സി.എം.ആര്‍. വ്യക്തമാക്കി. എന്നാല്‍ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്‌സിന്റെ വിജയമെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here