“ഐസ്ക്രീം കഴിച്ചവരെല്ലാം ക്വാറന്റൈനിൽ പോകണം”

വാക്‌സിൻ എത്തിയതോടെ ഇനി കോറോണയെ പേടിക്കേണ്ട എന്ന് കരുതുന്നവർ അറിയാൻ, ചൈനയിൽ ഐസ്ക്രീമിലാണ് കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയത്. ഐസ് വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. ചൈനയിലെ ടിയാൻജിൻ ഭാഗത്തെ 3 ഐസ്ക്രീം സാമ്പിളുകൾ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയത്.

നോർത്തേൺ ടിയാൻജിൻ മുനിസിപ്പാലിറ്റിയിലെ ദാഖിയയുടേയോ ഫുഡ് കമ്പനിയിൽ നിർമ്മിച്ച ഐസ് ക്രീമിനാണ് കോവിഡ് പോസിറ്റീവ് ആയത്. ഏകദേശം 4,836 ബോക്സ് ഐസ്ക്രീം ആണ് കമ്പനി തയ്യാറാക്കിയതെന്നും കൊറോണ വൈറസിന്റെ അംശങ്ങൾ കണ്ടെത്തിയതോടെ ഇതിൽ 2,089 ബോക്‌സുകൾ സീൽ ചെയ്യാൻ സാധിച്ചു എന്നും ചൈന ഡെയിലി റിപ്പോർട്ട് ചെയ്യുന്നു. 1,812-ഓളം ബോക്‌സ് ഐസ്ക്രീമുകൾ ടിയാൻജിൻ പ്രവിശ്യയിൽ വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ പ്രാദേശിക വിപണിയിൽ വിറ്റ 65 ബോക്‌സ് ഐസ്ക്രീം എവിടെ എന്നറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ ഐസ് ക്രീം വാങ്ങിക്കഴിച്ചു തദ്ദേശീയർ ഉടൻ കാര്യം അധികാരികളെ അറിയിക്കണമെന്നും ക്വാറന്റൈനിൽ പോകണം എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത് എന്നും ചൈന ഡെയിലി വ്യക്തമാക്കുന്നു.

ദാഖിയയുടേയോ ഫുഡ് കമ്പനിയിൽ നിർമ്മിച്ച ഐസ്ക്രീമുകൾക്കായുള്ള പാൽപ്പൊടി ഉക്രെയ്നിൽ നിന്നും വൈയ്യ് പൗഡർ ന്യൂ സീലൻഡിൽ നിന്നുമാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ലീഡിലെ വൈറോളജിസ്റ്റ് സ്റ്റീഫൻ ഗ്രിഫിന്റെ നിഗമനത്തിൽ മനുഷ്യരിൽ നിന്നാവും ഐസ് ക്രീമിലേക്ക് കൊറോണ വൈറസിന്റെ അംശങ്ങൾ എത്തിയിരിക്കുക. ഐസ് ക്രീം തണുപ്പായതും അതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പും കൊറോണ വൈറസിന് ഐസ്ക്രീമിൽ അതിജീവിക്കാൻ അവസരമൊരുക്കിയിരിക്കാം എന്നും ഗ്രിഫിൻ സംശയപ്പെടുന്നു. എങ്കിലും ഓരോ ഐസ്ക്രീം സ്കൂപ്പിലും പെട്ടെന്ന് കൊറോണ വൈറസ് അംശങ്ങൾ എത്തിയിട്ടുണ്ടാകും എന്ന് പരിഭ്രാന്തരാകേണ്ടതില്ലെന്നും ഗ്രിഫിൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here