പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി

0
4

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി. അന്വേഷണവുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കി.

ഇതുസംബന്ധിച്ച ഫയല്‍ മൂന്നു മാസം മുമ്പാണ് രാജ്ഭവനിലെത്തിയെങ്കിലും അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല. ഫയലില്‍ പല സംശയങ്ങളും രാജ്ഭവന്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് അനുമതി നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ഫയലില്‍ ഒപ്പുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here