രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ മരിച്ചത് മാരകമായി കുത്തേറ്റ്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

0
2

ഡല്‍ഹി: കലാപത്തിനിടെ കാണാതായ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ മരിച്ചത് ക്രൂരമായ രീതിയിലുളള കുത്തുകളേറ്റ്. അഴുക്കുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അങ്കിത് ശര്‍മ്മയുടെ ശരീരത്തില്‍ ഒന്നിലധികം പോറലുകളും മൂര്‍ച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ ആഴത്തിലുള്ള മുറിവുകളും ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

അങ്കിതിന് നിരവധി തവണ കുത്തേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ഡോക്ടറെ ഉദ്ധരിച്ച് ഐ.എ.എസ്.എസാണ് റിപ്പോര്‍ട്ട് ചെയ്തത്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ചന്ദ് ബാഗില്‍ താമസിച്ചിരുന്ന അങ്കിത് ചൊവ്വാഴ്ച സംഘര്‍ഷം നടന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. തിരിച്ചെത്താത്ത ഇദ്ദേഹത്തിനായി കുടുംബം നടത്തിയ എട്ടു മണിക്കുറോളം വരുന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപണം നേരിടുന്ന എ.എ.പി നേതാവ് താഹിര്‍ ഹുസൈനെതിരെ പോലീസ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here