തിരുവനന്തപുരം: സുപ്രീം കോടതി കര്‍ശന നിലപാടു തുടരുന്ന പശ്ചാത്തലത്തില്‍ മരടില്‍ ചട്ടം ലംഘിച്ചു നിര്‍മ്മിച്ച ഫഌറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നു. ഇതിന്റെ അടുത്ത പടിയായി മരട് മുന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റി ഐ.എ.എസ്. ഉദ്യോഗസ്ഥന് ചുമതല നല്‍കി. ഫോര്‍ട്ടു കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിന് മരട് മുന്‍സിപ്പാലിറ്റിയുടെ അധിക ചുമതല നല്‍കികൊണ്ട് ഉത്തരവ് ഇറക്കി.

ഒക്‌ടോബര്‍ നാലിന് ഫഌറ്റുകള്‍ പൊളിച്ചു തുടങ്ങാനുള്ള രൂപരേഖ നഗരസഭ തയാറാക്കി. ചീഫ എന്‍ജിനിയര്‍ തയാറാക്കിയ രൂപരേഖ ചെറിയ ഭേദഗതികളോടെ സര്‍ക്കാരിനു സമര്‍പ്പിക്കും. സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലത്തിനൊപ്പം ഇതുകുടി സമര്‍പ്പിക്കാനാണ് ആലോചന.

മരടിലെ പൊളിക്കാനുള്ള ഫഌറ്റ് സമ്മുച്ചയങ്ങളിലെ കണക്ഷനുകള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ച് നഗരസഭാ സെക്രട്ടറി വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കത്തു നല്‍കി. 27നു മുമ്പ് കുടിവെള്ള കണക്ഷനും ഗ്യാസ് കണക്ഷനും റദ്ദാക്കും. ഫഌറ്റുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടികള്‍ക്കു വേഗത കൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here