ഞാനും പീഡിപ്പിക്കപ്പെട്ടേക്കാം; അല്ലെങ്കില്‍ കൊല്ലപ്പെടും: ദീപികാസിങ് രാജാവത്ത്

0

കശ്മീരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷയ്ക്ക് വധഭീഷണി തുടരുന്നു. താന്‍ ബലാത്സംഘത്തിനിരയാകുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാമെന്ന് അഭിഭാഷക ദീപികാസിങ് രാജാവത്ത് പറഞ്ഞു. ഹിന്ദുവിരുദ്ധ എന്നാരോപിക്കുകയും കുടുംബത്തെയടക്കം സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കം നടക്കുകയാണെന്നും അവര്‍ പറഞ്ഞു. കേസ് ഏറ്റെടുത്തനാള്‍മുതല്‍ ഭീഷണി തുടരുകയാണ്. എന്തുവന്നാലും എട്ടുവയസുകാരിയുടെ കേസ് മുന്നോട്ടുകൊണ്ടുപോകുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here