അസാനി കര തൊടില്ല, സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളമില്ലെങ്കിലും സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണിത്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയാണ് കേരളത്തില്‍ പ്രവചിച്ചിട്ടുള്ളത്. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും.

  • News Update | തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യൂനമര്‍ദം പടിഞ്ഞാറേക്കും വടക്കു പടിഞ്ഞാറേക്കും 16 കിലോമീറ്റര്‍ നീങ്ങി ചുഴലിക്കാറ്റായി മാറി. ഒഡീഷ, ആന്ധ്ര തീരത്തേക്കു അസാനി കടക്കാന്‍ ഇടയില്ലെന്നും തീരത്തിനു സമാന്തരമായി കടലിലൂടെ നീങ്ങുമെന്നുമാണ് പുതിയ പ്രവചനം. നേരിട്ടു ബാധിക്കില്ലെങ്കിലും ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയാണ് കേരളത്തില്‍ പ്രവചിച്ചിട്ടുള്ളത്.

മേയ് 10ന് ആന്ധ്രാ ഒഡീഷ തീരത്തേക്ക് അസാനി ചുഴലിക്കാറ്റെത്തുമെന്നാണ് നിഗമനം. പിന്നീട് ഇത് ഒഡീഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. മറ്റന്നാളോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തിപ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here