ഉപയോഗിച്ച വെള്ളത്തിന്റെ അളവ് എസ്.എം.എസ് ബില്ലിലും നിര്‍ബന്ധം, ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം| ജല അതോറിറ്റി എസ്.എം.എസ് വഴി നല്‍കുന്ന ബില്ലില്‍, ഉപയോഗിച്ച വെള്ളത്തിന്റെ അളവും മീറ്റര്‍ റീഡിംഗും ഉള്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.

താന്‍ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് അറിയാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. അതു സംബന്ധിക്കുന്ന വിശദ വിവരങ്ങള്‍ അറിയിക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കുമുണ്ട്. അറിയാനുള്ള അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നു ഉത്തരവില്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

മുന്‍ മാസത്തെ മീറ്റര്‍ റീഡിംഗും ഇപ്പോഴത്തെ മീറ്റര്‍ റീഡിംഗും ഉള്‍പ്പെടുത്താനാവുന്നില്ലെങ്കില്‍ പഴയതുപോലെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്പോട്ട് ബില്‍ തുടരാനാണ് കമ്മിഷന്റെ നിര്‍ദേശം. ജല അതോറിറ്റിയുടെ ഓണ്‍ലൈന്‍ സംവിധാനത്തിന് മേന്മ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തരം ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here