മനുഷ്യാവകാശ കമ്മിഷനെ മുഖ്യമന്ത്രി വിമര്‍ശിച്ചത് നിയമം അറിയാത്തതിനാല്‍: പി. മോഹന്‍ദാസ്

0

തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ ഇടപെടാന്‍ മനുഷ്യാവകാശ കമ്മിഷന് അവകാശമുണ്ടെന്ന് ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ്. നിയമം അറിയാതെയാകും മുഖ്യമന്ത്രി അത്തരത്തില്‍ വിമര്‍ശിച്ചത്. രാഷ്ട്രീയത്തെക്കാള്‍ നല്ലത് ജുഡീഷ്യറിയാണെന്ന് മനസിലാക്കി രാഷ്ട്രീയം ഉപേക്ഷിച്ച് വന്നയാളാണ് താനെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മമതയില്ലെന്നും മോഹന്‍ദാസ് പറഞ്ഞു.
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. അത് ജനങ്ങശള അറിയിക്കാനുള്ള നിയമപരമായ ബാധ്യത കമ്മിഷനുണ്ട്. പോലീസിനെതിരെ നിരന്തരം മനുഷ്യാവകാശ കമ്മിഷനു പരാതി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here