ഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യ വികസന സൂചികയില്‍ (ബ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ്) ഇന്ത്യയുടെ റാങ്ക് ഇടിഞ്ഞു. 189 രാജ്യങ്ങളുടെ പട്ടികയില്‍ 131- സ്ഥാനമാണ് ഇന്ത്യയ്ക്ക്. കഴിഞ്ഞ വര്‍ഷം ഇത് 130 ആയിരുന്നു.രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ, ജീവിത നിലവാര സ്ഥിതി കണക്കിലെടുത്താണ് യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം മനുഷ്യ വികസന സൂചിക തയാറാക്കുന്നത്. ഭൂട്ടാന്‍ (129), ബംഗ്ലാദേശ് (133), നേപ്പാള്‍ (142), പാകിസ്ഥാന്‍ )154) എന്നീ രാജ്യങ്ങള്‍ക്കൊപ്പം മീഡിയം ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഗ്രൂപ്പിലാണ് ഇന്ത്യ.

സൂചിക പ്രകാരം ഇന്ത്യക്കാരുടെ ആയുര്‍ ദൈര്‍ഘ്യം 69.7 വയസ്സും ബംഗ്ലാദേശികളുടേത് 72.6 വര്‍ഷവും പാകിസ്ഥാനികളുടേത് 67.3 വര്‍ഷവുമാണ്. ഇന്ത്യയുടെ ദേശീയ പ്രതിശീര്‍ഷ വരുമാനം 2018ലെ 6829 ഡോളറില്‍നിന്ന് ഇത്തവണ 6681 ഡോളറായി കുറഞ്ഞു. നോര്‍വേയാണ് പട്ടികയില്‍ ഒന്നാമത്. അയര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഹോങ്കോങ്, ഐസ്ലാന്‍ഡ് എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍.

സ്ഥാനം ഇടിഞ്ഞു എന്നതിന് അര്‍ഥം ഇന്ത്യ മോശമായി പ്രവര്‍ത്തിച്ചു എന്നതല്ല, മറ്റു രാജ്യങ്ങള്‍ നന്നായി ചെയ്തു എന്നാണെന്ന് റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിച്ചുകൊണ്ട് യുഎന്‍ഡിപി റെസിഡന്റ് റെപ്രസന്റേറ്റിവ് ഷോകോ നാഡ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here