കൊടും ചൂട്, ആറു ജില്ലകള്‍ക്ക് മുന്നറിയിപ്പ്, മറ്റു ജില്ലകളുടെയും സ്ഥിതി വ്യത്യസ്തമല്ല

  • Latest Update
    • കാല്ലം പുനലൂരില്‍ ബൈക്കില്‍ യാത്രക്കാരനു സൂര്യതാപമേറ്റു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട്. രണ്ടു മൂതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് പകുതി ജില്ലകളില ഉയര്‍ന്നു നില്‍ക്കുന്നു. കോട്ടയം, ആലപ്പുഴ, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൂട് കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മു്ന്നറിയിപ്പും വന്നു.

ഇന്നലെയും ഈ ജില്ലകള്‍ക്കു മുന്നറിയിപ്പു നിര്‍ദേശമുണ്ടായിരുന്നു. കേരളത്തില്‍ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ശരാശരിയില്‍ നിന്നു 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കന്‍ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.സന്തോഷ് വിശദീകരിച്ചു.

12 മുതല്‍ നാലു വരെയാകും ചൂട് കൂടുതല്‍. സൂര്യാഘാത സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. നിലവിലെ ശരാശരി പകല്‍ താപനില 37 ഡിഗ്രിയാണ്. ഇതു 40 ഡിഗ്രി സെല്‍ഷ്യസുവരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. കോട്ടയം, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രിവരെയാണ് താപനിലയെങ്കില്‍ തൃശൂരില്‍ 38.6 വരെ ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം നഗരത്തില്‍ 34.5 വരെ ഉയര്‍ന്നു നില്‍ക്കുന്നതാണ് ചൂടിന്റെ സ്ഥിതി. അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന പ്രതീക്ഷയാണ്. ഇതോടെ ചൂടിനു ചെറിയ ശമനമുണ്ടാകുമെന്നുമാണ് കരുതുന്നത്.

ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളിലേതിനു സമാനമായി അന്തരീക്ഷ എതിര്‍ച്ചുഴലിയുടെ സാന്നിധ്യമാണ് കേരളത്തിലെ അത്യുഷ്ണത്തിനു കാരണമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എതിര്‍ച്ചുഴലിമൂലം വായു ഉയര്‍ന്ന തലത്തില്‍നിന്നു താഴേക്കുവരും. അന്തരീക്ഷമര്‍ദം കൂടുന്നതോടെ വായുവും ചൂടുപിടിക്കും. ഇത് ഉഷ്ണതരംഗത്തിനു തുല്യമായ സാഹചര്യം സൃഷ്ടിക്കും. മാര്‍ച്ചില്‍ ഇതുവരെ വേനല്‍ മഴയില്‍ 33 ശതമാനം കുറവുണ്ടായി. മഴക്കുറവിനും വരണ്ട കാലാവസ്ഥയ്ക്കുമൊപ്പം അന്തരീക്ഷം മേഘരഹിത(ക്ലിയര്‍ സ്‌കൈ) മായതും ചൂട് കൂട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here