അന്വേഷിക്കാന്‍ നിര്‍ദേശിച്ചു, അതിവേഗം ‘എല്ലാം ശരിയാക്കി’ ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

0

തിരുവനന്തപുരം: മുഖ്യമന്ത്രി ആവശ്യപ്പെട്ടു മണിക്കൂറുകള്‍ പിന്നിടുന്നതിനുള്ളില്‍ സി.എ.ജി പോലീസ് സേനക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഹോം സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ‘എല്ലാം ശരിയാക്കി’ അതിവേഗം ആഭ്യന്തരമന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് ആസ്ഥാനത്ത് കാര്യങ്ങളെല്ലാം ഭദ്രമാണ്.

സി.എ.ജിയുടെ കണ്ടെത്തലുകളെ തള്ളിക്കൊണ്ടാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സി.എ.ജി. പറയുന്നതുപോലെ തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ആഭ്യന്തര സെക്രട്ടറി ബിശ്വസ് മേത്ത പറയുന്നത്. പിഴവ് കണക്കില്‍ മാത്രമാണ്. വെടിയുണ്ടയുടെ കാര്യത്തില്‍ ദീര്‍ഘകാലത്തെ കണക്കെടുപ്പ് വേണം. സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് മാന്വല്‍ കര്‍ശനമായി നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. വാഹനം വാങ്ങിയതിലടക്കം വിശദീകരണം റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ പ്രതിപക്ഷം തള്ളി. സ്വതന്ത്ര അന്വേഷണം നടക്കുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

സി.എ.ജി റിപ്പോര്‍ട്ടിനു പിന്നാലെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തു വന്നുതുടങ്ങിയതോടെയാണ് ആഭ്യന്തര സെക്രട്ടറി അന്വേഷണം നടത്തിയത്. തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് ഇന്നലെ ക്രൈം ബ്രാഞ്ചും പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here