കേരളത്തിനൊപ്പം പ്രളയക്കെടുതി ബാധിച്ച കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും ഹെലികോപ്റ്ററില്‍ സന്ദര്‍ശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രളയത്തില്‍ മുങ്ങിയ കണ്ണാടകയിലെ ബെലാഗവിയില്‍
മുഖ്യമന്ത്രി യെദ്യൂരപ്പയോടൊപ്പമാണ് അമിത്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

മഹാരാഷ്ട്രയിലെ സാംഘ്‌ലിയിലും പ്രളയക്കെടുതി വിലയിരുത്താന്‍ അമിത്ഷാ സമയം കണ്ടെത്തി. ഇവിടങ്ങളിലെ ഉന്നതാധികാരികളുമായി സ്ഥിതിഗതികള്‍ വിലയിരുത്തിയ യോഗങ്ങളിലും അമിത്ഷാ പങ്കെടുത്തു. ഈ പ്രദേശങ്ങളിലെ ഞങ്ങളുടെ ജനങ്ങളെ ദുരന്തത്തില്‍നിന്നും കരകയറ്റാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

എന്നാല്‍ സമാനമായി പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിലേക്ക് കേന്ദ്രമന്ത്രിമാരൊന്നും ഇതുവരെ വന്നുനോക്കിയിട്ടുമില്ല. കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന മുറവിളിയെ കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ വിമര്‍ശിച്ചതോടെ ഇന്നലെ പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രി നിലപാട് മാറ്റിയിരുന്നു.

കേന്ദ്രം ആവശ്യത്തിനുള്ള സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം തിരുത്തുകയും ചെയ്തു. കേന്ദ്രവുമായി സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ വിവാദങ്ങളില്‍ ഏര്‍പ്പെടുന്നതാണ് സുഗമായ സഹകരണത്തിന് വിഘാതം സൃഷ്ടിക്കുന്നതെന്ന ആരോപണമാണ് ബി.ജെ.പി. സംസ്ഥാനനേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

home minister amith sha visit- flood affected areas- karnnataka

LEAVE A REPLY

Please enter your comment!
Please enter your name here