ബോളിവുഡ് നടി സൈറ വസീം അഭിനയത്തില്‍ നിന്ന് പിന്മാറിയതിനെ അഭിനന്ദിച്ച്
അഖില ഭാരതീയ ഹിന്ദു മഹാസഭ. നടിയുടെ തീരുമാനം പ്രശംസനീയമാണെന്നും ഹിന്ദു നടിമാരും അത് പിന്തുടരണമെന്നും ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി ട്വിറ്ററില്‍ കുറിച്ചു.

ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് ‘ബര്‍ക്കത്ത്’ നഷ്ടമായെന്നും ഇനി താന്‍ അഭിനയിക്കാനില്ലെന്നും വ്യക്തമാക്കി നടി സൈറ വസീം ദിവസങ്ങള്‍ക്കുമുമ്പാണ് നവമാധ്യമക്കൂട്ടായ്മകളില്‍ കുറിച്ചത്.

”അഭിനയിച്ചതിലൂടെ ഇസ്ലാമുമായും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. എന്റെ ജീവിതത്തില്‍ വന്നിട്ടുള്ള എല്ലാ ബര്‍ക്കത്തുകളും ഇതില്‍ വന്നതോടെ നഷ്ടമായി”. ഈ പ്രതികരണം ഞെട്ടലോടെയാണ് ബോളിവുഡ് കേട്ടത്.

പതിനെട്ടുതികഞ്ഞ താരത്തിന്റെ നിലപാട് പക്വതയില്ലാത്തതാണെന്ന് പല പ്രമുഖരും പ്രതികരിച്ചു. എന്നാല്‍ മതമൗലിക വാദികള്‍ക്ക് ഇത് ആനന്ദംപകര്‍ന്ന വാര്‍ത്തയായി മാറി. ഇതിനുപിന്നാലെയാണ് ഹിന്ദുമഹാ സഭയും താരത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മാത്രമല്ല ഈ നിലപാട് ഹിന്ദു നടിമാരും കൈക്കൊള്ളണമെന്നും അവര്‍ ആവശ്യമുന്നയിച്ചിരിക്കയാണ്.

‘ദംഗല്‍’ എന്ന അമീര്‍ഖാന്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സൈറ വസീമിനെതിരേ മതമൗലിക വാദികള്‍ നിരന്തരം അക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രശസ്ത പോണ്‍നടി മിയ ഖലീഫ ഐസിസ് തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് അഭിനയരംഗം ഉപേക്ഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here