തിരുവനന്തപുരം: പ്രായോഗികമല്ലെന്നു വിമര്‍ശനമുയര്‍ന്ന ഉത്തരവ് ഒടുവില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി തിരുത്തി. സര്‍വകലാശാല പരീക്ഷകള്‍ അനുയോജ്യമായ തീയതികളില്‍ നടത്താന്‍ നിര്‍ദേശിക്കുന്നതാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ പുതിയ ഉത്തരവ്.

മാറ്റിവച്ച പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താനായിരുന്നു ആദ്യത്തെ ഉത്തരവിലെ നിര്‍ദേശം. യൂണിവേഴ്‌സിറ്റികളുടെ സ്വയംഭരണത്തില്‍ മന്ത്രി ഇടപെടുന്നതായും വിമര്‍ശനമുയര്‍ന്നിരുന്നു. പരീക്ഷകള്‍ നടത്തുന്നതില്‍ തീരുമാനമെടുക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ക്കു സ്വന്തമായി സമിതികള്‍ ഉളളപ്പോഴാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Read More:

മന്ത്രി ജലീലും വി.സിമാരും സര്‍വ്വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here