ഇഡിക്കെതിരായ കേസിൽ സ്റ്റേയില്ല; ചൊവ്വാഴ്ച വരെ നടപടി പാടില്ല: ഹൈക്കോടതി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരായ കേസ് റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവിടാനും ഹൈക്കോടതി തയ്യാറായില്ല.

കേസിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കുന്നതുവരെ നടപടി പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. നിലപാട് അറിയിക്കാൻ ചൊവ്വാഴ്ച വരെ സമയം വേണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഹർജിക്കൊപ്പം സ്വപ്ന സുരേഷിന്റെ മൊഴി മുദ്രവെച്ച കവറിൽ സമർപ്പിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു.

കേസുമായി മുന്നോട്ടുപോകാൻ ക്രൈം ബ്രാഞ്ചിന് കോടതി അനുമതി നൽകി. ക്രൈം ബ്രാഞ്ചിന് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താമെന്ന് കോടതി പറഞ്ഞു. കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.

മുഖ്യമന്ത്രിക്കെതിരായി മൊഴി നൽകാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചുള്ള ക്രൈം ബ്രാഞ്ച് കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റിനു നൽകിയ രഹസ്യ മൊഴിയിലാണ് പ്രമുഖരുടെ പേരുകൾ സ്വപ്നാ സുരേഷ് പറഞ്ഞതെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു. രണ്ട് വനിതാ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സ്വപ്നയ്ക്കൊപ്പം വനിതാ പോലീസ് ഇല്ലായിരുന്നുവെന്നാണ് ഇഡിയുടെ വാദം

LEAVE A REPLY

Please enter your comment!
Please enter your name here