ഹര്‍ത്താലിനെതിരെ ഹൈക്കോടതി, നാളത്തെ സുരക്ഷാ ക്രമീകരണം അറിയിക്കാന്‍ നിര്‍ദേശം

0
3

കൊച്ചി: ഹര്‍ത്താല്‍ അതീവ ഗുരുതരമായ ക്രമസമാധാനപ്രശ്‌നമാണെന്ന് ഹൈക്കോടതി. ഒരു വര്‍ഷത്തിനിടെ, 97 ഹര്‍ത്താലുകള്‍ കേരളത്തില്‍ നടന്നുവെന്ന് വിശ്വാസിക്കാന്‍ സാധിക്കുന്നില്ലെന്നും ഹര്‍ത്താലിനെതിരായ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.

തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുത്തേ മതിയാകൂവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് 7 ദിവസത്തെ നോട്ടീസ് നല്‍കുന്നതിനെക്കുറിച്ച് നിയമം കൊണ്ടുവരുന്നത് ആലോചിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ നിലപാടറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്ന് കോടതി ചോദിച്ചു. അതേസമയം, നാളെ നടക്കുന്ന പണിമുടക്കില്‍ തുറക്കുന്ന കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ച്ചയായി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകളില്‍ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here