കൊച്ചി: എറണാകുളം അതിരൂപതയുടെ വിവാദ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് കേസില്‍ അതിരൂപതാധ്യക്ഷനും സീറോ മലബാര്‍ സഭാതലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. രൂപതകളും അതിരൂപതയും മെത്രാന്മാരുമെല്ലാം ഇന്ത്യന്‍ നിയമത്തിന് കീഴിലാണെന്ന് കോടതി വ്യക്തമാക്കി. വിധി ഉച്ചയ്ക്ക് ശേഷമുണ്ടാകും.
രൂപത വിശ്വാസികളായ രണ്ടുപേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തനിക്ക് കാനോന്‍ നിയമം മാത്രമേ ബാധകമാകൂവെന്ന് നേരത്തെ കര്‍ദിനാള്‍ ആലഞ്ചേരി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here