തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തീരമേഖലകളില്‍ ശക്തമായ കടലാക്രമണം. അഞ്ചുതെങ്ങ്, പൊഴിയൂര്‍, പൂന്തുറ ഭാഗത്താണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്.

അഞ്ചുതെങ്ങ് മുതലപ്പൊഴി മേഖലകളിലും തീവ്രമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്. ഇന്നു രാവിലെ മുതല്‍ ആരംഭിച്ച കടലാക്രമണം ഉച്ചയോടെ രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി, നൂറു കണക്കിനു വീടുകളില്‍ വെള്ളം കയറി.

തമിഴ്‌നാട് അതിര്‍ത്തിക്കു സമീപം തെക്കേ കൊല്ലംകോടിലെ അതിര്‍ത്തി റോഡ് തകര്‍ന്നതോടെ തീരദേശം വഴിയുള്ള ഗതാഗതം സ്തംഭിച്ചു. റോഡിനു വടക്കുഭാഗത്തുള്ള 38 കുടുംബങ്ങളെ പൊഴിയൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂളിലും സെന്റ് മാത്യൂസ് ഹൈസ്‌കൂളിലും മാറ്റി പാര്‍പ്പിച്ചു. തമിഴ്‌നാടു തീരത്ത് പുലിമുട്ട് സ്ഥാപിച്ചതാണ് കേരള തീരത്ത് കടല്‍ കയറാന്‍ കാരണമെന്ന് പ്രവേശവാസികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here