കൊച്ചി: റോഡിലെ കുഴിയില്‍ വീണ് ആളുകള്‍ മരിച്ചാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വ്യക്തിപരമായി നഷ്ടപരിഹാരം ഈടാക്കുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കൊച്ചിയിലെ റോഡുകളുടെ സ്ഥിതി പരിശോധിക്കാന്‍ മൂന്നാംഗ അഭിഭാഷക സമിതിയെയും കോടതി നിയോഗിച്ചു. അമിക്കസ്‌ക്യുറിമാര്‍ ഈ മാസം 20 നകം റിപ്പോര്‍ട്ട് നല്‍കണം.

റോഡുകള്‍ നന്നാക്കാന്‍ ഇനി എത്രപേര്‍ മരിക്കണമെന്നു ചോദിച്ച കോടതി അപകടകാരണം ഉദ്യോഗസ്ഥ വീഴ്ചയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണെന്നും ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here