നിരോധനാജ്ഞ നിലനില്‍ക്കും, പ്രതിഷേധങ്ങളും വിലക്കുകളും സന്നിധാനത്ത് പാടില്ലെന്ന് ഹൈക്കോടതി

0

കൊച്ചി: സന്നിധാനത്ത് നിരോധനാജ്ഞ നിലനിര്‍ത്തിയും പ്രതിഷേധങ്ങള്‍ നിരോധിച്ചും ഹൈക്കോടതി. പോലീസ് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകളും ഹൈക്കോടതി നീക്കി. കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് മൂന്നു നിരീക്ഷകരെയും കോടതി നിയോഗിച്ചു.

പോലീസിനു മാന്യമായ പരിശോധന നടത്താം. കെ.എസ്.ആര്‍.ടി.സി. ഇടതടവില്ലാതെ സര്‍വീസ് നടത്തണം. വെള്ളവും ഭക്ഷണവും 24 മണിക്കൂറും ലഭ്യമാക്കണം. പോലീസില്‍ വിശ്വാസമുണ്ടെന്നു വ്യക്തമാക്കിയ കോടതി ചില ഉദ്യോഗസ്ഥരുടെ നടപടികളെ പേരെടുത്തു പറയാതെ വിമര്‍ശിക്കുകയും ചെയ്തു. റിട്ട. ജഡ്ജിമാരായ ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ഡി.ജി.പി ഹേമചന്ദ്രന്‍ എന്നിവരെയാണ് നിരീക്ഷകരായി നിയോഗിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here