ഹൈക്കോടതി കെട്ടിടത്തിനു മുകളില്‍ നിന്നു വീണ വൃദ്ധന്‍ മരിച്ചു

0
4

കൊച്ചി: ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി 78 കാരന്‍ ആത്മഹത്യ ചെയ്തു. കൊല്ലം മുളവന സ്വദേശി കെ.എല്‍ ജോണ്‍സണ്‍ ആണ് മരിച്ചത്. ഏഴാം നിലയില്‍ നിന്നാണ് ഇയാള്‍ ചാടിയത്. തല്‍ക്ഷണം തന്നെ മരിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഹൈക്കോടതിയില്‍ അദാലത്തിനെത്തിയതായിരുന്നു ഇയാളെന്ന് സംശയമുണ്ട്. പൊലിസെത്തി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടു നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here