കൊച്ചി: കേരള സംസ്ഥാന സഹകരണ ബാങ്കിൽ 1850 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് തിരിച്ചടി. പി.എസ്.സിക്കു വിടാത്ത പോസ്റ്റുകളിലാണ് നിയമനമെന്ന കേരള ബാങ്കിന്റെ വാദം തള്ളിയ ഹൈക്കോടതി സ്ഥിരപ്പെടുത്താനുള്ള നീക്കം സ്റ്റേ ചെയ്തു.
കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ലിജിത് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും കേരള ബാങ്കിന്റെയും വിശദീകരണം തേടിയിരുന്നു. താൽക്കാലിക ജീവനക്കാതെ സ്ഥിരപ്പെടുത്താൻ നീക്കമില്ലെന്ന കേരള ബാങ്കിന്റെ വാദവും കത്തിടപാടുകൾ കോടതിയിലെത്തിയതോടെ പൊളിഞ്ഞിരുന്നു.