പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

0

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. അസോസിയേഷന്‍ ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്‌സും ഇതിന്റെ മുന്‍ പ്രസിഡന്റ് അനില്‍ ജോസഫും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുത്. ലോഡ് ടെസ്റ്റ് നടത്തുന്നതില്‍ വിദഗ്ദ്ധരുമായി ആലോചിച്ച് സര്‍ക്കാര്‍ തീരുമാനം അറിയിക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

മേല്‍പ്പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാന്‍ കഴിയുമോയെന്നു പരിശോധിക്കാതെ പൊളിക്കാനുള്ള തീരുമാനം തടയണം, സമയബന്ധിതമായി ലോഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണം, ഇ. ശ്രീധരന്റെ വാക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പാലം പൊളിക്കാന്‍ പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിക്കാന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്.

ഭാര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചു. ഇതേ തുടര്‍ന്നാണ് മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സാവകാശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here