ഡോക്ടര്‍ കുറിച്ചാലും കൊറോണ കാലത്ത് മദ്യം വിട്ടിലെത്തില്ല, സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു

0
8

കൊച്ചി: ഡോക്ടര്‍മാരുടെ കുറിപ്പടിയ്ക്കനുസരിച്ച് മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. മൂന്നാഴ്ചത്തേക്കാണ് സ്‌റ്റേ.

ഉത്തരവിന്റെ പ്രസക്തിയില്‍ സംശയം ഉന്നയിച്ച കോടതി ഡോക്ടര്‍മാര്‍ കുറിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ഉത്തരവെന്നും ചോദിച്ചു. സ്‌റ്റേ ചെയ്താല്‍ കൂടുതല്‍ പേര്‍ മരിക്കുമെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചില്ല. വാക്കാന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന, ടി.എന്‍. പ്രതാപന്‍ എം.പി തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് അംഗീകരിച്ചുന്നതായി എക്‌സൈസ് മന്ത്രി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here