കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തടയാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ. രണ്ടു മാസത്തേക്ക് ഉത്തരവ് സ്‌റ്റേ ചെയ്ത കോടതി മെയ് 20ന് കേസ് വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയില്‍ വരുമെന്നും പറഞ്ഞ ഹൈക്കോടതി എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ശമ്പളം തടയാനാകില്ലെന്നും വ്യക്തമാക്കി. മാറ്റിവയ്ക്കുന്നത് നിരസിക്കുന്നതിന് തുല്യമാണ്.

ഹൈക്കോടതി വിധി സാമാന്യമായും എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും അത് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപരമായ എന്തെങ്കിലും വഴികളുണ്ടെങ്കില്‍ അതു പരിശോധിച്ചശേഷം നടപടിയെടുക്കും. ഉത്തരവില്‍ വീഴ്ചയുണ്ടോ, അപ്പീലിന് സാധ്യതയുണ്ടോ തുടങ്ങിയവയെല്ലാം വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here