ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

0

കൊച്ചി: ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഏകീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ.

വിഷയത്തില്‍ വിശദീകരണം തേടി സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായി മാറ്റങ്ങള്‍ കൊണ്ടുവരുന്ന നീക്കത്തിനെതിരെ എന്‍.എസ്.എസും ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ദേശീയ വിദ്യാഭ്യാസ നയം ഉള്‍പ്പെടെയുള്ളവ വരുന്ന സാഹചര്യത്തില്‍ അതനുസരിച്ചുള്ള നയപ്രകാരമാണോ ഈ മാറ്റമെന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനു കഴിഞ്ഞില്ല.

LEAVE A REPLY

Please enter your comment!
Please enter your name here