ഭൂപരിഷ്‌കരണചട്ടം ലംഘിച്ച അന്‍വറിനെതിരെ നടപടിയെടുത്തില്ല, സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: ഭൂപരിഷ്‌കരണചട്ടം ലംഘിച്ചിട്ടും പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് പി.വി. അന്‍വറിന്റെയും കുടുംബത്തിന്റെയും കൈവശം ഏകദേശം 207 ഏക്കര്‍ ഭൂമിയുണ്ട്. ഇതുചൂണ്ടിക്കാട്ടിയാണ് മലപ്പുറം സ്വദേശി കെ.വി. ഷാജി ലാന്‍സ് ബോര്‍ഡിനെ സമീപിച്ചത്. ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് അന്‍വറിനെതിരെ നടപടിയെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് താലൂക്ക് അധികൃതര്‍ക്കും റവന്യൂ ഡിപ്പാര്‍ട്ടുമെന്റിനും നിര്‍ദേശം നല്‍കിയിരുന്നു. 2017 ല്‍ ഉത്തരവ് വന്നിട്ടും തുടര്‍ നടപടി ഉണ്ടായില്ല. ഇതിനെതിരെ ഷാജി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഇടപെടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here