സൂപ്പര്‍ ഗാര്‍ഡിയനാകാന്‍ ഇല്ല: 18 കാരന് 19 കാരിക്കൊപ്പം ജീവിക്കാമെന്ന് ഹൈക്കോടതി

0

കൊച്ചി: പതിനെട്ടുകാരനെയും പത്തൊമ്പതുകാരിഴയയും ഒരുമിച്ചു ജീവിക്കാന്‍ അനുവദിച്ച് ഹൈക്കോടതി. മകളെ വിട്ടുകിട്ടാന്‍ പിതാവ് സമര്‍പ്പിച്ച് ഹേബിയസ് കോര്‍പ്പസ് തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായക വിധി.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അവകാശമുണ്ടെന്ന് കോടതി വിലയിരുത്തി. നിയമ പരിരക്ഷയുള്ളപ്പോള്‍ സൂപ്പര്‍ ഗാര്‍ഡിയനാകാന്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.

മകളെ പതിനെട്ടുകാരന്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നു ആരോപിച്ച് ആലപ്പുഴ സ്വദേശി മുഹമ്മദ് റിയാദാണ് കോടതിയെ സമീപിച്ചത്. മകളെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാണ് പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാമെന്നും കോടതിക്ക് ഇക്കാര്യത്തില്‍ സൂപ്പര്‍ രക്ഷകര്‍ത്താവാകാനില്ലെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിക്ക് ആണ്‍കുട്ടിക്കൊപ്പം ജീവിക്കാനോ വിവാഹത്തിനുള്ള പ്രായമാകുമ്പോള്‍ വിവാഹം കഴിക്കാനോ അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ വി.ചിദംബരേഷും കെ.വി. ജ്യോതീന്ദ്രനാഥും പറഞ്ഞു.

ആണ്‍കുട്ടിക്ക് 21 വയസ് ആയിട്ടില്ല. അതുകൊണ്ട് തന്നെ ശൈശവവിവാഹ നിരോധന നിയമപ്രകാരം കുട്ടിയായാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം വാദിച്ചു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതാണെന്നും ഇസ്‌ലാമിക നിയമപ്രകാരം വിവാഹം കഴിക്കാമെന്നുമാണ് കോടതി പറഞ്ഞത്. ലിവ് ഇന്‍ റിലേഷന്‍ നിയമപരമായതിനാല്‍ അവര്‍ക്ക് അതിനും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here