കൊച്ചി: ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസ് തയ്യാറാവണമെന്ന് ഹൈക്കോടതി. പലതവണ നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടാകുന്നില്ല. മോശക്കാരായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്കു സര്‍ക്കാര്‍ തയ്യാറവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കൊല്ലം ജില്ലയിലെ ഒരു കേസ് പരിഗണിക്കവെയാണ് കോടതി പോലീസിനെ ആവര്‍ത്തിച്ചു വിമര്‍ശിച്ചത്. എടാ, എടീ വിളി വേണ്ടെന്ന് പോലീസിനോട് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here