കൊച്ചി: കോവിഡിനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയായി തന്നെ തുടരും. നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ലാബുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 മുതല്‍ 245 രൂപവരെ മാത്രമേ ചെലവ് വരികയുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു.

ആര്‍.ടി.പി.സി.ആര്‍ പരിശോധനയയുടെ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷമാണ് തീരുമാനമെടുത്തത്. തിരുവനന്തപുരത്തെ ദേവി സ്‌കാന്‍സ് അടക്കമുളള് പത്തു സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here