കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

0
2

തൃശൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണദാസിനെതിരെ തെളിവുകളില്ലെന്നു പറഞ്ഞ കോടതി കോളജിലെ അന്തരീക്ഷമായിരിക്കാം ആത്മഹത്യയിലേക്കു നയിച്ചതെന്നു ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ വാദങ്ങള്‍  ഹൈക്കോടതി തള്ളി. വെള്ളപേപ്പറില്‍ ഒപ്പിട്ട് വാങ്ങിയെന്ന് പറയുന്നത് തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി  വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവാനും കൃഷ്ണദാസിന് കോടതി നിര്‍ദ്ദേശം നല്‍കി. വിചാരണ കാലയളവില്‍ കൃഷ്ണദാസ് കോളജില്‍ പ്രവേശിക്കുന്നത് കോടതി വിലക്കി.

LEAVE A REPLY

Please enter your comment!
Please enter your name here