ട്രോളിംഗ് നിരോധനം പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്കും നാടന്‍ വള്ളങ്ങള്‍ക്കും ബാധകമായി

0

കൊച്ചി : സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്കും നാടന്‍ വള്ളങ്ങള്‍ക്കും ബാധകമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റ് ചാര്‍ളി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ട്രോളിംഗ് നിരോധന കാലാവധി സര്‍ക്കാര്‍ കൂട്ടിയതില്‍ അപാകത ഇല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഹര്‍ജി തള്ളി.

38,000 ത്തിനടുത്ത് യാനങ്ങളാണ് സംസ്ഥാനത്ത് കടലില്‍ പോകുന്നത്. ഇതില്‍ 3800 യന്ത്രവത്കൃത ബോട്ടുകള്‍ക്കുമാത്രമാണ് ട്രോളിംഗ് നിരോധനം നിലവില്‍ ബാധകമാകുന്നത്. മറ്റുള്ളവയ്ക്ക് മീന്‍ പിടിക്കാം. ഇവയില്‍ രണ്ടു ശതമാനം യന്ത്രങ്ങള്‍ ഘടിപ്പിക്കാത്തവയാണ്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ ഈ രണ്ടു ശതമാനം ഒഴികെ മറ്റെല്ലാ യാനങ്ങള്‍ക്കും വിലക്ക് വരും.

LEAVE A REPLY

Please enter your comment!
Please enter your name here