പോലീസിന്റെ മോശം പെരുമാറ്റം: നടപടി സ്വീകരിക്കാത്ത മേലുദ്യോഗസ്ഥർക്ക് കോടതിയുടെ താക്കീത്, ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപിക്കാൻ നിർദ്ദേശം

കൊച്ചി | മോശമായി പെരുമാറുന്ന പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ മേലുദ്യോഗസ്ഥർക്കെതിരെ നടപടി വരുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഡിജിപിയുടെ നിർദ്ദേശങ്ങൾക്ക് അപ്പുറവും പോലീസ് മോശമായി പെരുമാറുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

പോലീസിന്റെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് മുന്‍പ് എത്തിയ ഒരു ഹര്‍ജി വീണ്ടും പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കേസ് ആദ്യം പരിഗണിച്ചപ്പോൾ പോലീസുകാർക്കു സർക്കുലർ അയക്കാൻ ഡിജിപിയോട് കോടതി നിർദ്ദേശിച്ചിരുന്നു. കേസ് വീണ്ടും പരിഗണനയ്ക്കു വന്നപ്പോൾ കോടതി നിർദ്ദേശം പാലിച്ച കാര്യം അറിയിച്ചു. സര്‍ക്കുലര്‍ വന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് മോശം പെരുമാറ്റമാണെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷക ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഭാഗത്തുനിന്ന് ശക്തമായ മുന്നറിയിപ്പ് ഉണ്ടായത്. നവംബര്‍ പത്തിന് കേസ് വീണ്ടും കോടതി പരിഗണിക്കും. അന്നത്തേക്ക് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

High court on police misbehaviour

LEAVE A REPLY

Please enter your comment!
Please enter your name here