കൊച്ചി: വന്‍പോലീസ് സന്നാഹമൊരുക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും ചില സുപ്രീം കോടതി വിധികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പിറവം പള്ളിക്കേസില്‍ എന്തുകൊണ്ട് അതുചെയ്യുന്നില്ലെന്ന് ഹൈക്കോടതി. ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നുവെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദം തള്ളിയ ഡിവിഷന്‍ ബെഞ്ച് വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള കഴിവുകേടാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നും ചൂണ്ടിക്കാട്ടി.

ഒത്തുതീര്‍പ്പെന്നതില്‍ ഉറച്ചുനില്‍ക്കുമോയെന്നു ചോദിച്ച കോാടതി, വിധിയനുസരിച്ച് നിയമപരമായി പെരുമാറുമോയെന്ന് തീരുമാനിക്കാന്‍ അവസാന അവസരവും സര്‍ക്കാരിനു നല്‍കി. രണ്ടാഴ്ചയ്ക്കകം കോടതിയുടെ ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടി നല്‍കണം. പിറവം സെയ്ന്റ് മേരീസ് പള്ളിക്കേസിലെ സുപ്രംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് വിമര്‍ശനമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here