കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിനെതിരെ സിഐടിയു ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം. ഇതുസംബന്ധിച്ച് സര്‍ക്കാരിനും പോലീസിനും കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

ജോലിക്കെത്തുന്നവരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ല. മുത്തൂറ്റിന്റെ ഹെഡ് ഓഫീസടക്കം 10 ഓഫീസുകള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here