കെ.എസ്.ആര്‍.ടി.സി. കോടതിയെയും ജനങ്ങളെയും വിഡ്ഢികളാക്കുന്നു: ഹൈക്കോടതി

0

കൊച്ചി: എംപാനല്‍ ജീവക്കാരുടെ പിരിച്ചുവിടലില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കെ.എസ്.ആര്‍.ടി.സി. ജനങ്ങളെയും കോടതിയേയും വിഡ്ഡികളാക്കുകയാണെന്നു നിരീക്ഷിച്ച കോടതി എംപാനല്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ എന്ത് അവകാശമാണെന്നും ചോദിച്ചു.

താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചു വിടണമെന്ന് ഉത്തരവിട്ട കോടതി ഇന്നു മുതല്‍ ഒരു എംപാനല്‍ ജീവനക്കാരനും ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് സത്യവാങ്ങ്മൂലം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഒപ്പം പി.എസ്.സി ശിപാര്‍ശ ചെയ്തവരെ ജോലിക്ക് പ്രവേശിപ്പിക്കാന്‍ ഇന്നുതന്നെ നടപടി സ്വീകരിക്കണം. കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ കണ്ടക്ടര്‍മാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കവെയായിരുന്നു വിമര്‍ശനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here